വാഹനങ്ങളിലെ അനാവശ്യ സ്റ്റിക്കറുകള്‍ക്ക് വിലക്കുമായി കുവൈറ്റ്

vehicle

വാഹനങ്ങളില്‍ വ്യാപകമായി സ്റ്റിക്കറുകള്‍ പതിക്കുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.

വാഹനങ്ങളില്‍ അനുമതിയില്ലാതെ സ്റ്റിക്കറുകള്‍, എഴുത്തുകള്‍, ചിത്രങ്ങള്‍ എന്നിവ പതിക്കുന്നതിനെതിരെ വീണ്ടും കര്‍ശന മുന്നറിയിപ്പ് നല്‍കി കുവൈറ്റ് ജനറല്‍ ട്രാഫിക് വകുപ്പ്. വിവാഹം, ബിരുദദാനം, മറ്റ് ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ വ്യാപകമായി സ്റ്റിക്കറുകള്‍ പതിക്കുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.

ട്രാഫിക് നിയമങ്ങളുടെ എക്‌സിക്യൂട്ടീവ് ചട്ടപ്രകാരം വാഹനങ്ങളുടെ ബോഡിയിലോ ഗ്ലാസുകളിലോ മുന്‍കൂട്ടി അനുമതി വാങ്ങാതെ ഇത്തരം സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കല്‍, ചില സാഹചര്യങ്ങളില്‍ തടവുശിക്ഷ വരെ ലഭിക്കാമെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Tags