കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് പേര്‍ സുരക്ഷാ സേനയുടെ പിടിയിലായി

arrest

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ കൃത്യമായ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് പേര്‍ സുരക്ഷാ സേനയുടെ പിടിയിലായി. നിരോധിത ലഹരിവസ്തുക്കള്‍ക്ക് പുറമെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും പണവും ആഡംബര വസ്തുക്കളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ കൃത്യമായ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
വന്‍തോതിലുള്ള ലിറിക്ക ക്യാപ്‌സ്യൂളുകള്‍, ലിറിക്ക പൗഡര്‍, സൈക്കോട്രോപിക് ഗുളികകള്‍, മദ്യം എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിന് പുറമെ 50,000 കുവൈത്തി ദിനാര്‍ വിലമതിക്കുന്ന നാല് ആഡംബര വാച്ചുകള്‍, ഏഴ് കിലോഗ്രാം സ്വര്‍ണം, 40,000 കുവൈത്തി ദിനാര്‍ എന്നിവയും പണമായി കണ്ടെടുത്തു.

മയക്കുമരുന്നും മദ്യവും വിറ്റ് ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ചാണ് പ്രതികള്‍ ഈ സ്വര്‍ണവും വിലകൂടിയ വാച്ചുകളും വാങ്ങിക്കൂട്ടിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രാജ്യത്തേക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ എത്തിച്ച് പ്രാദേശിക വിപണിയില്‍ വിറ്റഴിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Tags