കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ്
May 25, 2026, 14:15 IST
നിലവില്‍ 45 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 420 സര്‍വീസുകളാണ് നടത്തിവരുന്നത്.
ജൂണില്‍ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 58 സെക്ടറുകളിലേക്ക് ആഴ്ചയില്‍ 728 സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. നിലവില്‍ 45 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 420 സര്‍വീസുകളാണ് നടത്തിവരുന്നത്.
കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ,അഹമ്മദാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസുണ്ടാകും. കൂടാതെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും ജൂണില്‍ വിമാന സര്‍വീസ് നടത്തും.
.jpg)

