കുവൈറ്റ് എയര്‍വേയ്സ് ഇനി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍
വിമാനക്കമ്പനിയുടെ ഭരണനിര്‍വഹണം കൂടുതല്‍ ശക്തമാക്കാനും പ്രവര്‍ത്തനമികവ് ഉയര്‍ത്തി ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാനുമാണ് ഈ പുതിയ നീക്കം.
കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയര്‍വേയ്സിന്റെ ഭരണഘടനയിലും പ്രവര്‍ത്തന രീതിയിലും നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍. കമ്പനിയെ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷെയര്‍ഹോള്‍ഡിങ് കമ്പനിയാക്കി മാറ്റുന്ന നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു. വിമാനക്കമ്പനിയുടെ ഭരണനിര്‍വഹണം കൂടുതല്‍ ശക്തമാക്കാനും പ്രവര്‍ത്തനമികവ് ഉയര്‍ത്തി ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാനുമാണ് ഈ പുതിയ നീക്കം.
രാജ്യത്തെ കമ്പനീസ് നിയമത്തിന്റെ പരിധിയിലേക്ക് മാറുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള ആധുനിക നിയമ ചട്ടക്കൂടുകള്‍ കുവൈറ്റ് എയര്‍വേയ്സിനും ലഭ്യമാകുമെന്ന് ചെയര്‍മാന്‍ അബ്ദുല്‍മുഹ്സിന്‍ സാലിം അല്‍ ഫഗാന്‍ വ്യക്തമാക്കി. ലോക വ്യോമയാന രംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പമെത്താനും സ്ഥാപനത്തിന്റെ തന്ത്രപരമായ ആസൂത്രണവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും ഈ മാറ്റത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

