സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ കൊല്ലം സ്വദേശിനി മരിച്ചു
Oct 20, 2025, 14:01 IST
അസുഖ ബാധിതയായതിനെ തുടര്‍ന്ന് നസീമയെ ജുബൈലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ കൊല്ലം സ്വദേശിനി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമ അബ്ദുസമദ് (68) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ജുബൈലിലുള്ള മക്കളുടെ അടുത്തേക്ക് സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. അസുഖ ബാധിതയായതിനെ തുടര്‍ന്ന് നസീമയെ ജുബൈലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
tRootC1469263">ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെഎംസിസി വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകരായ ഇഖ്ബാല്‍ ആനമങ്ങാടിന്റെയും, ഹുസൈന്‍ നിലമ്പൂരിന്റെയും നേതൃത്വത്തില്‍ ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണ്. നടപടികള്‍ക്ക് ശേഷം മൃതദേഹം ദമ്മാമില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
.jpg)


