കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

revathi

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ശാസ്താംകോട്ട പാന്തരത്തിൻ വിളയിൽ മനക്കര രേവതിയാണ് (34) മരിച്ചത്. കുവൈത്തിൽ അഞ്ച് വർഷത്തോളമായി ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

ഭർത്താവ് അനിൽകുമാറും രണ്ടു മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Tags