മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ; ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ

Kollam Native Athulya Shekhar Found Dead in Flat at Sharjah
Kollam Native Athulya Shekhar Found Dead in Flat at Sharjah

ഷാര്‍ജ: ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു.

ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതേദേഹം കണ്ടത്. അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

tRootC1469263">

ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സതീഷ് ശങ്കറിന്റെ ഭാര്യയാണ് മരിച്ച അതുല്യ. ഇരുവരുടെയും മകൾ നാട്ടിൽ പഠിക്കുകയാണ്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kollam-Native-Athulya-Shekhar-Found-Dead-in-Flat-at-Sharjah.jpg

Tags