ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

dead

തീര്‍ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്.

ഉംറ കര്‍മം പൂര്‍ത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ മലയാളി തീര്‍ഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പില്‍ ഖദീജ (70) ആണ് ജിദ്ദയില്‍ അന്തരിച്ചത്. പരേതനായ കെ ബി അലിയാണ് ഭര്‍ത്താവ്.

തീര്‍ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. നിലവില്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സിറാജുദ്ദീന്‍, റസീന, സിജിന എന്നിവര്‍ മക്കളും മുഹമ്മദാലി, ഉണ്ണി അബുബക്കര്‍ എന്നിവര്‍ മരുമക്കളുമാണ്.

Tags