സലാലയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ 4 വയസുകാരി മരിച്ചു

A 4-year-old girl from Kannur died in a road accident in Salalah
A 4-year-old girl from Kannur died in a road accident in Salalah


കാഞ്ഞിരോട്: ഒമാനിലെ സലാലയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കണ്ണൂർ കാഞ്ഞിരോട്സ്വദേശിനായ നാലുവയസ്സുകാരി ജസാ ഹയർ മരണമടഞ്ഞു. ബാംഗളൂർ കെ.എം.സി.സി ഓഫീസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും, മുക്കണ്ണി കരക്കാട് റസിയയുടെയും മകളാണ് ജസാ ഹയർ.

tRootC1469263">

സലാലയിൽ നിന്ന് മടങ്ങിയിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ എന്നിടത്ത് എത്തിയപ്പോൾ ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടംഉണ്ടായത്.വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Tags