ബുര്‍ജ് ഖലീഫയെ മറികടക്കാന്‍ 'ജിദ്ദ ടവര്‍'

jeddah tower

നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 1,000 മീറ്ററിലധികം (1 കിലോമീറ്റര്‍) ഉയരമാണ് ജിദ്ദ ടവറിന് ഉണ്ടാകാന്‍ പോകുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആകാശചുംബിയായി ജിദ്ദ ടവര്‍ മാറും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യയിലെ 'ജിദ്ദ ഇക്കണോമിക് സിറ്റി ടവര്‍'. നിലവില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നിര്‍മ്മിതിയായ ദുബായിലെ ബുര്‍ജ് ഖലീഫയെ മറികടക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയര്‍ത്തുന്ന ഈ ബൃഹത്തായ കെട്ടിടത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ 430 മീറ്റര്‍ ഉയരം പിന്നിട്ടിരിക്കുകയാണ്.

ദുബായില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ് (2,716.5 അടി). 163 നിലകളാണ് ഈ കെട്ടിടത്തിലുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 1,000 മീറ്ററിലധികം (1 കിലോമീറ്റര്‍) ഉയരമാണ് ജിദ്ദ ടവറിന് ഉണ്ടാകാന്‍ പോകുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആകാശചുംബിയായി ജിദ്ദ ടവര്‍ മാറും.

ജിദ്ദ ടവറിന്റെ പ്രധാന നിക്ഷേപകനായ പ്രമുഖ സൗദി വ്യവസായി അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ നിര്‍മ്മാണ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തു. ടവറിന്റെ 40 ശതമാനത്തിലധികം നിര്‍മ്മാണ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
ആഡംബര റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, അത്യാധുനിക ഓഫീസ് മുറികള്‍ എന്നിവയ്ക്ക് പുറമെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നും ഈ മെഗാ ടവറില്‍ സജ്ജീകരിക്കും. ജിദ്ദ ഇക്കണോമിക് കമ്പനി, കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി, സൗദി ബിന്‍ലാഡിന്‍ ഗ്രൂപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് 57 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ ഭീമാകാരമായ പ്രൊജക്ട് ഒരുങ്ങുന്നത്. സൗദിയുടെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags