കുവൈത്തില്‍ നിന്നുള്ള ജസീറ എയര്‍വേയ്‌സിന്റെ വിമാന സര്‍വീസുകള്‍ 30ന് പുനരാരംഭിക്കും

jazeera airways

കൊച്ചി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്കും ജസീറ സര്‍വീസ് നടത്തിവരുന്നു.

കുവൈത്തില്‍ നിന്നുള്ള ജസീറ എയര്‍വേയ്‌സിന്റെ തിരുവനന്തപുരം, അഹമ്മദാബാദ് വിമാന സര്‍വീസുകള്‍ 30ന് പുനരാരംഭിക്കും. മേഖലയിലെ ഗതാഗത നിയന്ത്രണങ്ങള്‍ക്കിടയിലും പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ താല്‍ക്കാലിക നിയന്ത്രണം കാരണം യാത്രക്കാരെ ബസ് മാര്‍ഗം സൗദിയിലെ അല്‍ഖൈസുമ വിമാനത്താവളത്തിലെത്തിച്ചാണ് യാത്ര. കൊച്ചി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്കും ജസീറ സര്‍വീസ് നടത്തിവരുന്നു.
 

Tags