യുഎഇയില്‍ ചൂടുയരുന്നു

Summer heat rises in the UAE; Temperatures reach 40 degrees

കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുഎഇയില്‍ വീണ്ടും ചൂടുകൂടിയ ഒരു വാരാന്ത്യം. ചില ഉള്‍ പ്രദേശങ്ങളില്‍ താപനില ഇന്ന് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയോടെ വീണ്ടും കാലാവസ്ഥ അസ്ഥിരമാകും. രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ സാധ്യതയുണ്ട്. കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നേരിയതോ മിതമായതോ ആയ കാറ്റായിരിക്കും ഉണ്ടാവുന്നത്

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ട്.

Tags