യുഎഇയില്‍ ഇന്ന് ചൂടേറും
May 22, 2026, 12:34 IST
വാരാന്ത്യത്തോടെ രാജ്യത്ത് പൊടിക്കാറ്റ് വീശാനും താപനില കുറയാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുഎഇയില്‍ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും എന്നാല്‍ പകല്‍ സമയത്ത് താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വാരാന്ത്യത്തോടെ രാജ്യത്ത് പൊടിക്കാറ്റ് വീശാനും താപനില കുറയാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പകല്‍ താപനില 40 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഇന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ നേരിയതോ മിതമായതോടെ ആയ കാറ്റ് വീശിയടിച്ചേക്കാം.
.jpg)

