ചൂട് കൂടുന്നു ; ഉച്ച വിശ്രമ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം

oman

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ചയ്ക്ക് 12:30 മുതല്‍ വൈകുന്നേരം 3:30 വരെ സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് തൊഴില്‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഉച്ച വിശ്രമയ സമയങ്ങളിലും മാറ്റം വരുത്തുന്നത്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ചയ്ക്ക് 12:30 മുതല്‍ വൈകുന്നേരം 3:30 വരെ സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് തൊഴില്‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് 500 മുതല്‍ 1,000 ഒമാനി റിയാല്‍ വരെ പിഴ ചുമത്തുമെന്നും മറ്റ് ഭരണപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിമാനത്താവളം, തുറമുഖം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകളെ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ കാലയളവില്‍ പ്രവര്‍ത്തനം തുടരുന്നതിന് കമ്പനികള്‍ മുന്‍കൂട്ടി അനുമതി വാങ്ങുകയും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

Tags