ബഹ്‌റൈന് നേരെ ഇറാന്റെ ഡ്രോണ്‍ മിസൈല്‍ ആക്രമണം
Updated: Sep 2, 2026, 13:47 IST
രാജ്യത്തെ സേനാ വിഭാഗങ്ങളും പ്രതിരോധ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും ഏതു സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
പൗരന്മാരേയും ജനവാസ മേഖലകളേയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങള്‍ തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബഹ്‌റൈന്‍ സായുധ സേന അറിയിച്ചു. രാജ്യത്തിനെതിരെ ഇറാന്‍ തുടരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്ന് ഔദ്യോഗിക സ്ഥിരീകരണം.
രാജ്യത്തെ സേനാ വിഭാഗങ്ങളും പ്രതിരോധ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും ഏതു സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണങ്ങളുടെ അവശിഷ്ടങ്ങള്‍ കാണപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
.jpg)

