ഗള്‍ഫില്‍ ആശങ്ക ഉയര്‍ത്തി ഇറാന്റെ ഡ്രോണ്‍ ആക്രമണം; ശക്തമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈറ്റും
Nov 18, 2026, 14:05 IST
തുടര്‍ച്ചയായ ദിവസങ്ങളില്‍ ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണ ശ്രമങ്ങള്‍ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
ഗള്‍ഫ് മേഖലയില്‍ ആശങ്ക ഉയര്‍ത്തി ബഹ്റൈനും കുവൈറ്റിനും നേരെ ഇറാന്‍ ആക്രമണ ശ്രമങ്ങള്‍ നടത്തി. ബഹ്റൈന് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായത്. നിരവധി ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമമുണ്ടായെങ്കിലും ബഹ്‌റൈന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇവയെല്ലാം വിജയകരമായി തകര്‍ത്തു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണ ശ്രമങ്ങള്‍ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബഹ്റൈനിലെ സൈനിക താവളങ്ങളെയും അമേരിക്കന്‍ റഡാര്‍ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചിരുന്നു
.jpg)

