ബഹ്‌റൈനിലും കുവൈറ്റിലും ഇറാന്‍ നടത്തിയ ആക്രമണം; ശക്തമായി അപലപിച്ച് ഒമാന്‍

oman

എല്ലാ സൈനിക നടപടികളെയും ശക്തമായി പ്രതിഷേധിക്കുന്നതായി ഒമാന്‍ അറിയിച്ചു.

ബഹ്റൈനും കുവൈറ്റിനും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ഒമാന്‍ അപലപിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുന്ന എല്ലാ സൈനിക നടപടികളെയും പ്രത്യേകിച്ച് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുമാകുന്നതുമായ എല്ലാ സൈനിക നടപടികളെയും ശക്തമായി പ്രതിഷേധിക്കുന്നതായി ഒമാന്‍ അറിയിച്ചു.

ബഹ്റൈനും കുവൈറ്റിനും ഒമാന്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളുടെയും സുരക്ഷ, സ്ഥിരത, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിന് അവര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഒമാന്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

Tags