ഫുജൈറയില്‍ ഇറാന്റെ ആക്രമണം ; ഡ്രോണ്‍ ആവശിഷ്ടം വീണ് പ്രവാസി കൊല്ലപ്പെട്ടു
Apr 1, 2026, 13:24 IST
ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.
യുഎഇ ആകാശ പരിധിയില്‍ തടഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു. ഫുജൈറയിലെ അല്‍ റിഫ മേഖലയിലാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടമെന്ന് ഫുജൈറ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഫുജൈറയ്ക്ക് മുകളിലെത്തിയ ഡ്രോണ്‍ യുഎഇ വ്യമ പ്രതിരധന സേന വിജയകരമായി തകര്‍ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ താഴെയുള്ള കൃഷിയിടത്തില്‍ പതിച്ചതാണ് മരണകാരണമായത്. സംഭവ സ്ഥലത്ത് ഫുജൈറ അധികൃതരും ഏജന്‍സി വിഭാഗവും പരിശോധന തുടരുകയാണ്. യുഎഇയില്‍ ഡ്രോണ്‍, മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടാകുന്ന മരണ സംഖ്യ ഇതോടെ 12 ആയി.
.jpg)


