ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖത്ത് ഇറാന്റെ ആക്രമണം
Mar 2, 2026, 06:46 IST
തീ നിയന്ത്രണവിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ടീമുകളെ ഉടന്‍ വിന്യസിച്ചു.
ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണം. സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാന്‍ ആക്രമിച്ചതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ടീമുകളെ ഉടന്‍ വിന്യസിച്ചു.
tRootC1469263">അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സുരക്ഷാ, സാങ്കേതിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ബഹ്‌റൈനിലെ പ്രമുഖമായ വ്യാപാര തുറമുഖത്തിനരികെയാണ് ആക്രമണം ഉണ്ടായത്.
.jpg)


