അബുദാബിയിലെ നാവിക താവളത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം ; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് യുഎഇ
Mar 2, 2026, 15:25 IST
ഈ ആക്രമണത്തെ യുഎഇ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് ദേശീയ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ അബുദാബിയിലെ അല്‍ സലാം നാവിക താവളത്തിലെ വെയര്‍ഹൗസിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച നടന്ന ഈ ആക്രമണത്തില്‍ രണ്ട് കണ്ടെയ്നറുകള്‍ക്ക് തീപിടിച്ചെങ്കിലും പ്രത്യേക സംഘം അത് വിജയകരമായി അണച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ ആക്രമണത്തെ യുഎഇ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് ദേശീയ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രാലയം വ്യക്തമാക്കി.
.jpg)