സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാര്‍ ; വീണ്ടും ചര്‍ച്ചയുടെ വഴിയിലേക്ക് ക്ഷണിച്ച് ഒമാന്‍

oman

ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന് ഒമാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ ബുസൈദിയും നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
മേഖലയിലെ വര്‍ധിച്ചുവരുന്ന സൈനിക സാഹചര്യത്തെയും അതിന്റെ പ്രത്യാഘാതങ്ങളേയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി, അള്‍ജീരിയന്‍ പ്രസിഡന്റ്, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് എന്നിവരുമായി ഞായറാഴ്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

tRootC1469263">

Tags