കുവൈത്തിലേക്ക് ഇറാനില്‍ നിന്ന് ഡ്രോണ്‍ ആക്രമണ ശ്രമം; വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി സൈന്യം

kuwait flag


സംഭവത്തില്‍ ആളപായമോ വസ്തുനാശമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

കുവൈത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് എത്തിയ ഡ്രോണുകളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തതായി കുവൈത്ത് സൈന്യം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചെങ്കിലും, അവ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് ഡ്രോണുകളെ നശിപ്പിച്ചതിന്റെ ഭാഗമായിരുന്നുവെന്ന് കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് വിശദീകരിച്ചു.


സംഭവത്തില്‍ ആളപായമോ വസ്തുനാശമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. രാജ്യത്തിന്റെ സുരക്ഷാസംവിധാനങ്ങള്‍ അതീവ ജാഗ്രതയില്‍ തുടരുകയാണെന്നും വ്യോമാതിര്‍ത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags