ബഹ്‌റൈനിലെ മആമീറില്‍ വ്യവസായ മേഖലയില്‍ ഇറാന്‍ ആക്രമണം

bahrain

ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായെന്ന് എക്‌സിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനിലെ മആമീറില്‍ വ്യവസായ മേഖലയില്‍ ഇറാന്‍ ആക്രമണം, വ്യാഴാഴ്ച വൈകീട്ട് 6.40 ഓടെയാണ് ഇറആന്റെ രണ്ട് മിസൈലുകള്‍ പ്രദേശത്തു പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായെന്ന് എക്‌സിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണത്തില്‍ കെട്ടിടത്തിനും പരിസരത്തിനും ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമോ മറ്റ് പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തെ ഓയില്‍ അനുബന്ധ സൗകര്യങ്ങളില്‍ ഒന്ന് ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്.
 

tRootC1469263">

Tags