'ഇറാനും അമേരിക്കയും നയതന്ത്ര ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു'; ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് ഖത്തര്‍
Oct 21, 2026, 13:38 IST
സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണത്തെയും അദ്ദേഹം അപലപിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍. ഇരു രാജ്യങ്ങളും നയതന്ത്ര ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നുവെന്നതിന്റെ സൂചനയാണിതെന്ന് പറഞ്ഞ മജീദ് അല്‍ അന്‍സാരി നയതന്ത്ര ചര്‍ച്ചകളുടെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ഖത്തര്‍ സൗദിക്കൊപ്പമാണെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു. സൗദി അറേബ്യയിലെ തങ്ങളുടെ സഹോദരങ്ങളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.jpg)


