ഒമാനില്‍ വിലക്കയറ്റം രൂക്ഷം; ഭക്ഷ്യവസ്തുക്കള്‍ക്കും ഗതാഗതത്തിനും ചിലവേറും
ഉപഭോക്തൃ വില സൂചിക പ്രകാരം ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഭക്ഷ്യ മേഖലയിലാണ്.
ഒമാനില്‍ പണപ്പെരുപ്പ നിരക്കില്‍ പ്രകടമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2026 ജൂണില്‍ രാജ്യത്തെ പൊതു പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി ഉയര്‍ന്നു. വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഗതാഗത-ഹോട്ടല്‍ നിരക്കുകളിലെ വര്‍ദ്ധനവുമാണ് വിപണിയെയും സാധാരണക്കാരെയും പ്രധാനമായി സ്വാധീനിച്ചത്.
ഉപഭോക്തൃ വില സൂചിക പ്രകാരം ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഭക്ഷ്യ മേഖലയിലാണ്. ഭക്ഷ്യവസ്തുക്കള്‍ക്കും ലഹരിയില്ലാത്ത പാനീയങ്ങള്‍ക്കും 6.1 ശതമാനത്തിന്റെ വലിയ വാര്‍ഷിക വിലവര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വിവിധ സേവനങ്ങള്‍ക്ക് 5.7 ശതമാനവും, ഗതാഗത മേഖലയില്‍ 5.5 ശതമാനവും റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ 4.6 ശതമാനവും നിരക്കുകള്‍ വര്‍ദ്ധിച്ചു. വിദ്യാഭ്യാസത്തിന് 2.2 ശതമാനവും ആരോഗ്യ മേഖലയ്ക്ക് 1.8 ശതമാനവും ചിലവേറിയപ്പോള്‍, വസ്ത്രങ്ങള്‍ (ടെക്‌സ്‌റ്റൈല്‍), കമ്മ്യൂണിക്കേഷന്‍ രംഗം എന്നിവയില്‍ മാറ്റങ്ങളൊന്നും പ്രകടമായില്ല. എന്നാല്‍ ഭവനം, ജലം, വൈദ്യുതി, ഇന്ധനം എന്നിവയുടെ വിലയില്‍ 0.6 ശതമാനത്തിന്റെ കുറവുണ്ടായത് നേരിയ ആശ്വാസമായി.
.jpg)

