റിയാദില്‍ മിസൈല്‍ അവശിഷ്ടം വീണു പരിക്കേറ്റ ഇന്ത്യന്‍ സ്വദേശി മരിച്ചു
മാര്‍ച്ച് 18ന് റിയാദിന് നേര്‍ക്കുണ്ടായ ആക്രമണത്തിനിടെ തകര്‍ക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
സൗദി തലസ്ഥാനമായ റിയാദിലുണ്ടായ മിസൈല്‍ ആക്രമണ ശ്രമം തകര്‍ക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുപി സ്വദേശി മരിച്ചു. യുപി സ്വദേശിയായ രവി ഗോപാലാണ് അന്തരിച്ചത്.
മാര്‍ച്ച് 18ന് റിയാദിന് നേര്‍ക്കുണ്ടായ ആക്രമണത്തിനിടെ തകര്‍ക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
റിയാദ് ന്യൂ സനാഇയയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രവി ഗോപാല്‍. മാര്‍ച്ച് 18ന് വൈകീട്ട് നാലു ബാലിസ്റ്റിക് മിസൈലുകളാണ് റിയാദ് നഗരത്തിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റി ലക്ഷ്യമാക്കി എത്തിയത്. ഇവയെല്ലാം സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തിരുന്നു. എന്നാല്‍ തകര്‍ക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് രവി ഗോപാല്‍ ഉള്‍പ്പെടെ നാലു വിദേശ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് രവി ഗോപാലിന് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
.jpg)


