അബുദാബിയില്‍ തകര്‍ന്ന മിസൈല്‍ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയിലാണെന്നുമാണ് അറിയിപ്പ്. 

അബുദാബിയില്‍ തകര്‍ന്ന മിസൈല്‍ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്. അല്‍ ഷവമേഖില്‍ ആണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയിലാണെന്നുമാണ് അറിയിപ്പ്. 

അതേസമയം ഇറാന്റെ ആക്രമണം ഉയര്‍ത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് പ്രതികരിച്ചു. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിര്‍ത്തലില്‍ ഒതുങ്ങില്ല. മേഖലയില്‍ ആണവ സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു
അതിനിടെ കുവൈത്തും സൌദി അറേബ്യയും ആക്രമണങ്ങളെ പ്രതിരോധിക്കുന്നു എന്ന് അതത് രാജ്യങ്ങളിലെ സേന അറിയിച്ചു.

Tags