സൗദി ട്രാന്‍സിറ്റ് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി

visa

സൗദി അറേബ്യയിലെ വരാനിരിക്കുന്ന ഹജ്ജ് സീസണ്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കി വന്നിരുന്ന സൗദി ട്രാന്‍സിറ്റ് വിസാ സേവനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 15-ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. 

സൗദി അറേബ്യയിലെ വരാനിരിക്കുന്ന ഹജ്ജ് സീസണ്‍ കണക്കിലെടുത്താണ് ഈ തീരുമാനം. നിലവിലുള്ള ക്രമീകരണമനുസരിച്ച് സൗദി ട്രാന്‍സിറ്റ് വിസയ്ക്കുള്ള അപേക്ഷകള്‍ ഇനി മുതല്‍ എംബസി സ്വീകരിക്കുകയോ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യില്ല. ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണിത്.

Tags