സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യ-ഖത്തര്‍ വിദേശകാര്യമന്ത്രിമാര്‍

qatar
qatar

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുറമേ മേഖലയിലെ നിലവിലെ സ്ഥിതിഗതികളാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറും ടെലിഫോണില്‍ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുറമേ മേഖലയിലെ നിലവിലെ സ്ഥിതിഗതികളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. പൊതു താല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുമായി പ്രാദേശിക, രാജ്യാന്തര തലങ്ങളിലുള്ള ഐക്യത്തിന്റെ അനിവാര്യതയും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
 

tRootC1469263">

Tags