സമുദ്ര സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയും ഒമാനും കൈകോര്‍ക്കുന്നു
Oct 8, 2026, 14:34 IST
ഒമാന്‍ സമുദ്ര സുരക്ഷാ കേന്ദ്രവുമായുള്ള ധാരണാപത്രം ഇന്ത്യന്‍ നാവികസേന പുതുക്കി.
സമുദ്ര സുരക്ഷാ മേഖലയിലെ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ സമുദ്ര സുരക്ഷാ കേന്ദ്രവുമായുള്ള ധാരണാപത്രം ഇന്ത്യന്‍ നാവികസേന പുതുക്കി. അല്‍ മുര്‍ത്തഫാ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ റോയല്‍ നേവി ഓഫ് ഒമാന്‍ കമാന്‍ഡറും സമുദ്ര സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ റിയര്‍ അഡ്മിറല്‍ സൈഫ് ബിന്‍ നാസര്‍ അല്‍ റഹ്ബിയും ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും തമ്മിലാണ് ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സൗഹൃദ അന്തരീക്ഷവും ഉഭയകക്ഷി സഹകരണവും കൂടുതല്‍ ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമുദ്ര മേഖലയില്‍ ഉയര്‍ന്നുവരുന്ന പുതിയ വെല്ലുവിളികളെ നേരിടുന്നതിനും വിവരങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും പുതിയ കരാര്‍ വഴിയൊരുക്കും.
.jpg)


