സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 900 റിയാല്‍ വരെ പിഴ
Nov 27, 2024, 14:25 IST
ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകട സാധ്യതയിലേക്ക് നയിക്കുന്ന പ്രവൃത്തിയായി കണക്കാക്കുന്നു.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. വാഹനമോടിക്കുമ്പോള്‍ ഫോണിലൂടെ ശ്രദ്ധ തിരിക്കുന്നത് ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകട സാധ്യതയിലേക്ക് നയിക്കുന്ന പ്രവൃത്തിയായി കണക്കാക്കുന്നു.
എല്ലാ ഡ്രൈവര്‍മാരും വാഹനമോടിക്കുമ്പോള്‍ പൂര്‍ണമായി റോഡില്‍ തന്നെ ശ്രദ്ധ വേണമെന്ന് ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.