ഖത്തറില്‍ തൊഴില്‍ പെര്‍മിറ്റ് ഓണ്‍ലൈന്‍ വഴി പരിഷ്‌കരിക്കാം
Sep 15, 2023, 14:44 IST

ജീവനക്കാര്‍ക്കായി തൊഴില്‍ പെര്‍മിറ്റ് പരിഷ്‌കരിക്കാനുള്ള നടപടികള്‍ തൊഴിലുടമയ്ക്ക് ഇനി ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം.
തൊഴില്‍ മന്ത്രാലയമാണ് പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചത്. തൊഴിലുടമകള്‍ക്ക് ജീവനക്കു വേണ്ടി തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കുക കൂടുതല്‍ എളുപ്പമാകും.ഇതിനായി മന്ത്രാലയം ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട.
ഇ സേവനം ഏറെ ഗുണകരമാണ്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണിത് നടപ്പാക്കുന്നത്.