കുവൈത്തില്‍ നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8,938 പേര്‍ക്കെതിരെ നടപടിയെടുത്തു
റോഡ് സുരക്ഷ വ്യക്തിഗത ബോധവല്‍ക്കരണത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും സമൂഹത്തിന്റെ സുരക്ഷയില്‍ അവസാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8,938 പേര്‍ക്കെതിരെ ട്രാഫിക് നിയമലംഘന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കുവൈത്ത് ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രില്‍ 22 മുതല്‍ 2026 ഏപ്രില്‍ 22 വരെയുള്ള കാലയളവിലാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് റെഗുലേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ബദര്‍ അല്‍-ഖത്താന്‍ വ്യക്തമാക്കി. 'സുരക്ഷിതമായി പാത മുറിച്ചുകടക്കൂ' എന്ന പ്രമേയത്തില്‍ നടന്ന ജിസിസി ട്രാഫിക് വീക്കിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റോഡ് സുരക്ഷ വ്യക്തിഗത ബോധവല്‍ക്കരണത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും സമൂഹത്തിന്റെ സുരക്ഷയില്‍ അവസാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അനധികൃതമായി മുറിച്ചുകടക്കുന്നത് അപകടകരമാണെന്നും നിയമലംഘകര്‍ക്ക് 20 മുതല്‍ 75 കുവൈത്തി ദിനാര്‍ വരെ പിഴ ഈടാക്കാമെന്നും ജനറല്‍ ട്രാഫിക് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിശ്ചിത പാതകള്‍ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ജീവന്‍ അപകടത്തിലാക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് മുറിച്ചുകടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കുക, വാഹനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഇരുവശവും പരിശോധിക്കുക, നിര്‍ദ്ദിഷ്ട പാതകള്‍ മാത്രം ഉപയോഗിക്കുക എന്നിവയും ട്രാഫിക് വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
.jpg)

