അനധികൃത മദ്യ നിര്‍മ്മാണവും വില്‍പ്പനയും ; പ്രവാസി പിടിയില്‍

arrest
arrest

ഇയാളില്‍ നിന്നും വലിയ തോതില്‍ മദ്യവും നിര്‍മാണ ഉപകരണങ്ങളും പണവും കണ്ടെടുത്തു

കുവൈത്തില്‍ ദ്യം അനധികൃതമായി നിര്‍മിച്ചതിനും വില്‍പ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി അല്‍-സൂര്‍ അന്വേഷണ സംഘം അറിയിച്ചു. ഇയാളില്‍ നിന്നും വലിയ തോതില്‍ മദ്യവും നിര്‍മാണ ഉപകരണങ്ങളും പണവും കണ്ടെടുത്തു. മദ്യം വ്യാപാരം ചെയ്തതില്‍ നിന്ന് ലഭിച്ച തുകയാണിതെന്ന് പ്രതി സമ്മതിച്ചു.

സബാഹ് അല്‍ അഹമ്മദ് ഏരിയയില്‍ ഒരു പ്രവാസി മദ്യം നിര്‍മിച്ച് വില്‍ക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചതിന് ശേഷം  റെയ്ഡ് നടത്തി. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

Tags

News Hub