അനധികൃത ചൂതാട്ടം ; 13 പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍
പിടിയിലായവരില്‍ ചൂതാട്ട സംഘത്തിന്റെ നടത്തിപ്പുകാരനും ഉള്‍പ്പെടുന്നു.
കുവൈത്തിലെ ഫര്‍വാനിയയില്‍ പലചരക്ക് കടകളുടെ മറവില്‍ അനധികൃത ചൂതാട്ടം നടത്തിയ 13 ഏഷ്യന്‍ പ്രവാസികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ചൂതാട്ട സംഘത്തിന്റെ നടത്തിപ്പുകാരനും ഉള്‍പ്പെടുന്നു.
ഫര്‍വാനിയയിലെ ഒരു വാണിജ്യ സമുച്ചയത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പലചരക്ക് കടകള്‍ കേന്ദ്രീകരിച്ചാണ് സംഘം ചൂതാട്ടം നടത്തിയിരുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് കടകളില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ലോട്ടറി ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന രേഖകളും ഉപകരണങ്ങളും പണവും പിടിച്ചെടുത്തു. കൂടാതെ, അനധികൃതമായി വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നമായ തന്ബാക്കും കണ്ടെത്തി. അറസ്റ്റിലായ 13 പേരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
.jpg)

