പൊതുവഴികള്‍ കൈയേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; നടപടി
ബഹ്‌റൈനില്‍ 30 വര്‍ഷമായി നിലനിനിന്നരുന്ന നിയമത്തിലാണ് ഭേഗഗതി കൊണ്ടുവന്നത്.
ബഹ്‌റൈനില്‍ പൊതുവഴികള്‍ കൈയേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിയമത്തിന് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ഏകകണ്ഠമായ അംഗീകാരം നല്‍കി. മറ്റ് മുനിസിപ്പല്‍ കൗണ്‍സിലുകളുടെ കൂടി അഭിപ്രായം തേടിയ ശേഷം രാജ്യത്ത് പുതിയ നിയമം നടപ്പിലാക്കും.
ബഹ്‌റൈനില്‍ 30 വര്‍ഷമായി നിലനിനിന്നരുന്ന നിയമത്തിലാണ് ഭേഗഗതി കൊണ്ടുവന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ, ഗതാഗതം തടസ്സപ്പെടുത്തുന്നതോ, നഗരത്തിന്റെ ഭംഗിക്ക് കോട്ടം വരുത്തുന്നതോടെ ആയ അനധികൃത കൈയേറ്റങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് അധികാരം നല്‍കുന്നകാണ് പുതിയ കരട് നിയമം. നിയമലംഘകര്‍ക്ക് 500 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 2,000 ദിനാര്‍ വരെയാണ് പിഴ.
ദീര്‍ഘമായ കോടതി നടപടികള്‍ ഒഴിവാക്കി പിഴത്തുകയുടെ ഒരു നിശ്ചിത ഭാഗം അടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനും പുതിയ നിയമത്തിലൂടെ കഴിയും. പിഴയും മറ്റ് ചെലവുകളും അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ ലേലം ചെയ്യും. മുനിസിപ്പല്‍ അതോറിറ്റിയുടെ ലൈസന്‍സ് ഇല്ലാതെ റോഡുകളില്‍ യാതൊരുവിധ നിര്‍മാണങ്ങളോ കൈയേറ്റങ്ങളോ നടത്താന്‍ പാടില്ലന്നും നിയമം വ്യക്തമാക്കുന്നു.
.jpg)

