സമുദ്രാതിര്‍ത്തിയില്‍ അഞ്ജാത വസ്തുക്കള്‍ കണ്ടാല്‍ സ്പര്‍ശിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍
May 5, 2026, 14:56 IST
ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പൊതുജനങ്ങള്‍ക്കും കടലില്‍ പോകുന്നവര്‍ക്കും മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ അഞ്ജാത വസ്തുക്കള്‍ കണ്ടാല്‍ നീക്കം ചെയ്യാനോ സ്പര്‍ശിക്കാനോ പാടില്ലന്ന് ആഭ്യന്തര മന്ത്രാലയം. ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പൊതുജനങ്ങള്‍ക്കും കടലില്‍ പോകുന്നവര്‍ക്കും മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം വസ്തുക്കള്‍ കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മിസൈലുകളോ ഡ്രോണുകളോ തടയുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ മറ്റ് അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാല്‍ അവ സ്പര്‍ശിക്കാനോ നീക്കം ചെയ്യാനോ പാടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം.
.jpg)

