ദുബായില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ ഇനി ലൈസന്‍സ് രണ്ടു മണിക്കൂര്‍ കൊണ്ട് കിട്ടും

google news
driving

ദുബായില്‍  ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ ഇനി ലൈസന്‍സ് രണ്ടു മണിക്കൂര്‍ കൊണ്ട് കിട്ടും. മാത്രമല്ല നിങ്ങള്‍ താമസിക്കുന്നിടത്ത് എത്തുകയും ചെയ്യും. 

വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ അപേക്ഷകന്റെ കയ്യിലെത്തും. അബുദാബിയിലും ഷാര്‍ജയിലും സേവനം ലഭ്യമായിരിക്കും.

പ്രവാസികള്‍ക്ക് ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സിന്റെ നടപടിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞമാസം ദുബായ് ട്രോന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു.
ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരവരുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. എല്ലാ രാജ്യക്കാര്‍ക്കും ഗോള്‍ഡന്‍ ചാന്‍സ് അവസരം ഉപയോഗിക്കാവുന്നതാണ്.ഒരു തവണ മാത്രം ഉപയോഗപ്പെടുത്താവുന്ന ഗോള്‍ഡന്‍ ചാന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ ഫീസ് 2200 ദിര്‍ഹമാണ്.
മെയ് പതിനാറിനാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈ വിവരം അറിയിച്ചത്. സേവനത്തെക്കുറിച്ച് കൂടുത അറിയേണ്ടവര്‍ക്ക് ആര്‍.ടി.എ. സൈറ്റ് ചെക്ക് ചെയ്യാം.

Tags