രണ്ട് അവധി ദിവസങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിനം വന്നാല്‍ ഖത്തറില്‍ അവധിയായി പ്രഖ്യാപിക്കും
ഈദുല്‍ അദ്ഹക്ക് (ബലിപെരുന്നാള്‍) ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ 13 വരെയായിരിക്കും.
ഖത്തറില്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവക്കുള്ള പൊതു അവധി ദിവസങ്ങള്‍ സംബന്ധിച്ച മന്ത്രിസഭ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അംഗീകാരം. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍, ദേശീയ ദിനം എന്നീ ആഘോഷങ്ങളിലെ ഔദ്യോഗിക അവധി പ്രഖ്യാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് വിജ്ഞാപനമായി.
ഈദുല്‍ ഫിത്വറിന് (ചെറിയ പെരുന്നാള്‍) റമദാന്‍ 28 മുതല്‍ ശവ്വാല്‍ നാല് വരെയായിരിക്കും അവധി. ഈദുല്‍ അദ്ഹക്ക് (ബലിപെരുന്നാള്‍) ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ 13 വരെയായിരിക്കും. രാജ്യത്തെ മൂന്നാമത്തെ ദേശീയ അവധി ദിനം വരുന്നത്, ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്ന ഡിസംബര്‍ 18നാണ്. അതേസമയം, രണ്ട് ഔദ്യോഗിക അവധി ദിവസങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിനം വന്നാല്‍ ഇത് അവധിയായി പരിഗണിക്കും. പൊതുഅവധി ദിനങ്ങള്‍ക്കിടയില്‍ വാരാന്ത്യ അവധി വന്നാല്‍, അതും ഔദ്യോഗിക അവധി ദിനത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
.jpg)


