സൗദിയിലെ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ ഇഖാമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം

saudi3
saudi3

രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ തന്നെ പ്രവാസികള്‍ക്ക് അവരുടെ എക്സിറ്റ്, റിട്ടേണ്‍ വിസകള്‍ നീട്ടാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദിയിലെ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ ഇഖാമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം. ഇനി തൊഴിലാളിയുടെ ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍, തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കണമെങ്കില്‍ തൊഴിലുടമയും കുടുംബനാഥനും ഇഖാമ പുതുക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.

രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ തന്നെ പ്രവാസികള്‍ക്ക് അവരുടെ എക്സിറ്റ്, റിട്ടേണ്‍ വിസകള്‍ നീട്ടാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസിയുടെ ഐഡിയുടെ കാലാവധി 30 ദിവസത്തില്‍ കൂടുതലും 60 ദിവസത്തില്‍ കുറവുമാണെങ്കില്‍, ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുമെങ്കിലും വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന സാധുത കാലയളവിലേക്ക് മാത്രമായിരിക്കും. ഇഖാമയുടെ കാലാവധി 60 ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍, 60 ദിവസത്തെ കാലാവധിയുള്ള ഫൈനല്‍ എക്സിറ്റ് വിസ നല്‍കുമെന്നും ജവാസാത്ത് അറിയിച്ചു.
 

Tags