ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരും

google news
hajj

ഇന്ത്യയില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് മദീനയിലുള്ളത്. അവസാന തീര്‍ഥാടകനും മടങ്ങുന്നത് വരെ ഈ സേവനം തുടരുമെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ആദ്യമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും ഏറെ ആശ്വാസമാണ് ഇവരുടെ സേവനം. 

പതിവ് പോലെ ഈ വര്‍ഷവും മദീനയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ മലയാളികളായ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ആദ്യ സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതോടെ ഇവരുടെ സേവനം ആരംഭിക്കുന്നു. മക്കയിലും മദീനയിലുമായി ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ സേവനം ചെയ്യാന്‍ 3000ത്തോളം കെഎംസിസി വളണ്ടിയര്‍മാര്‍ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Tags