ഖത്തറില്‍ സംരംഭകര്‍ക്ക് വന്‍ ആശ്വാസം; ഈടില്ലാതെ 10 ദശലക്ഷം റിയാല്‍ വരെ വായ്പ എടുക്കാം
വായ്പാ നടപടികള്‍ ലളിതമാക്കുന്ന ഈ പുതിയ പ്രഖ്യാപനം
ഖത്തറിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ വായ്പാ നയവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. പരമ്പരാഗത രീതിയിലുള്ള കര്‍ശനമായ ഈടുകള്‍ ഒഴിവാക്കി, സ്ഥാപനങ്ങളുടെ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകളും മറ്റ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വഴിയുള്ള വരുമാനവും അടിസ്ഥാനമാക്കി ബാങ്കുകള്‍ക്ക് ഇനി വായ്പ നല്‍കാം.
വായ്പാ നടപടികള്‍ ലളിതമാക്കുന്ന ഈ പുതിയ പ്രഖ്യാപനം ഖത്തറിലെ മലയാളി സംരംഭകര്‍ ഉള്‍പ്പെടെയുള്ള പ്രവാസി ബിസിനസ് സമൂഹത്തിനും ഏറെ ഗുണകരമാകും.
പുതിയ ഉത്തരവ് പ്രകാരം സ്ഥാപനങ്ങളുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി വാര്‍ഷിക വരുമാനത്തിന്റെ 30 ശതമാനം വരെയായിരിക്കും പരമാവധി വായ്പയായി ലഭിക്കുക. ഇതിന്റെ ഉയര്‍ന്ന പരിധി 10 ദശലക്ഷം ഖത്തര്‍ റിയാലാണ്. വായ്പാ അപേക്ഷകളില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനകം ബാങ്കുകള്‍ മറുപടി നല്‍കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വന്തം ബാങ്കിന്റെ പിഒഎസ് മെഷീനുകള്‍ മാത്രമല്ല, മറ്റ് അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള വരുമാനവും വായ്പാ യോഗ്യതയ്ക്കായി പരിഗണിക്കും എന്നത് വലിയ സഹായമാകും.
.jpg)

