കെട്ടിട വാടകയില്‍ സൗദിയില്‍ വന്‍ വര്‍ധനവ്
Thu, 16 Mar 2023

സൗദിയില്‍ താമസ ഓഫീസ് വാടക ഇനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റിയാദ് പ്രവിശ്യ. ഒന്നര ലക്ഷത്തിലേറെ വാടക കരാറുകള്‍ കഴിഞ്ഞ മാസം രാജ്യത്ത് അനുവദിച്ചു. ഓഫീസ് ,താമസ കെട്ടിടങ്ങള്‍ക്ക് രാജ്യത്താകെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. കെട്ടിടങ്ങളുടെ ആവശ്യകത അനുസരിച്ച് വാടകയും ഉയരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. റിയാദ് കഴിഞ്ഞാല്‍ ജിദ്ദയിലാണ് കൂടുതല്‍ കരാറുകള്‍.