സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ എച്ച്പിവി വാക്‌സിന് ഖത്തറില്‍ അനുമതി
May 24, 2023, 13:20 IST

രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ എച്ച് പി വി വാക്‌സിന്‍ ഉപയോഗിക്കാന്‍ ഖത്തര്‍ പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. മന്ത്രാലയത്തിന്റെ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ എച്ച്പിവി വാക്‌സീന്‍ കൂടി ഉള്‍പ്പെടുത്തി.
ലോകാരോഗ്്യ സംഘടന, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി എന്നിവയെല്ലാം സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ എച്ച് പിവി വാക്‌സിന്‍ അംഗീകരിച്ചിട്ടുണ്ട്.
കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍ക്ക് വരെയാണ് പ്രധാനമന്ത്രി എച്ച്പിവി വാക്‌സിന്‍ നല്‍കുന്നത്.