സൗദി വിമാനത്താവളങ്ങളിലും എണ്ണ അടിസ്ഥാന സൗകര്യങ്ങളിലും ആക്രമണം തുടരുമെന്ന് ഹൂതികള്‍

saudi attack

സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ ആസ്ഥാനത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തി. 

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ അടിസ്ഥാന സൗകര്യങ്ങളിലും ആക്രമണം തുടരുമെന്ന് ഹൂതികള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ഹൂതികളുടെ മുന്നറിയിപ്പ്. സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ ആസ്ഥാനത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തി. 

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനില്‍ രാത്രിയിലാണ് ആക്രമണമുണ്ടായത്. അരാംകോയുടെ ചീഫ് എക്സിക്യൂട്ടീവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന ഓഫീസുകള്‍ ഉള്‍പ്പെടെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ മൂന്ന് നിലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച രാത്രി കെട്ടിടത്തിലുണ്ടായ ചെറിയ തീപിടിത്തത്തെക്കുറിച്ച് സൗദി അറേബ്യയുടെ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ അരാംകോ ഉടന്‍ പ്രതികരിച്ചില്ലെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.

Tags