സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതികള്‍; മക്ക ആക്രമിച്ചിട്ടില്ലെന്നും വിശദീകരണം
Updated: Sep 16, 2026, 14:38 IST
മക്ക ആക്രമിച്ചിട്ടില്ലെന്ന് വിശദീകരിച്ച ഹൂത്തികള്‍ സൗദിയുടെ എഫ് 15 യുദ്ധ വിമാനം വീഴ്ത്തിയെന്ന് അവകാശപ്പെട്ടു.
വിശുദ്ധ നഗരമായ മക്ക ലക്ഷ്യമിട്ട് ഹൂത്തികളുടെ ആക്രമണ ശ്രമം. കഅബാ പരിസരത്ത് പ്രവേശിക്കും മുന്‍പ് ഡ്രോണ്‍ തകര്‍ത്തെന്ന് സൗദി സേന അറിയിച്ചു. മക്ക ആക്രമിച്ചിട്ടില്ലെന്ന് വിശദീകരിച്ച ഹൂത്തികള്‍ സൗദിയുടെ എഫ് 15 യുദ്ധ വിമാനം വീഴ്ത്തിയെന്ന് അവകാശപ്പെട്ടു.
ഹോര്‍മൂസില്‍ കപ്പല്‍ നീക്കം അന്‍പത് ശതമാനത്തിലധികം സാധാരണ നിലയിലായെന്ന് അമേരിക്ക അവകാശപ്പെട്ടു. അതേസമയം ബാബ് അല്‍ മന്ദബില് ഹൂത്തികള്‍ മൈനുകള്‍ സ്ഥാപിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
.jpg)

