വീണ്ടും റിയാദിലെ കൂറ്റന്‍ ടവര്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍, രണ്ട് ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് പരിക്ക്
രണ്ട് സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാള്‍ സ്വദേശികളും പരിക്കേറ്റവരിലുണ്ട്.
സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ ടവറിന് നേരേ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാള്‍ സ്വദേശികളും പരിക്കേറ്റവരിലുണ്ട്.
റിയാദിലെ കിങ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ സ്ഥിതിചെയ്യുന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ടവറിന് നേരേയാണ് ചൊവ്വാഴ്ച ഹൂത്തി ആക്രമണമുണ്ടായത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആസ്ഥാനം ഇവിടെയാണ്. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുണ്ടായതായും റിപ്പോര്‍ട്ടുകളിലുണ്ട്.
റിയാദിലെ ടവറിന് നേരേയുണ്ടായത് ഹൂത്തി ഭീകരാക്രമണമാണെന്ന് സൗദി സിവില്‍ ഡിഫന്‍സും സൗദി സഖ്യസേനയും അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
.jpg)

