ഹൂതികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; യെമന്‍ ഗോത്രങ്ങളെ ആക്രമിക്കുമെന്ന വാദം തള്ളി സൗദി സംയുക്ത സേന
ഹൂതികളുടെ പ്രചാരണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാദങ്ങള്‍ തള്ളിക്കളയുന്നുവെന്നും സംയുക്ത സേനാ വക്താവ് വ്യക്തമാക്കി.
യെമനിലെ ഗോത്രവിഭാഗങ്ങളെയും സാധാരണക്കാരുടെയും കൂട്ടായ്മകളെയും ലക്ഷ്യമിട്ട് സൗദി അറേബ്യ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന ഹൂതി മിലിഷ്യയുടെ ആരോപണങ്ങള്‍ തള്ളി സൗദി സംയുക്ത സേന. ഹൂതികളുടെ പ്രചാരണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാദങ്ങള്‍ തള്ളിക്കളയുന്നുവെന്നും സംയുക്ത സേനാ വക്താവ് വ്യക്തമാക്കി.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും യെമന്‍ ഗോത്രവിഭാഗങ്ങളെ അനാവശ്യമായി സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് സേന ചൂണ്ടിക്കാട്ടി. യെമന്‍ ഗോത്രങ്ങളെ യാതൊരു കാരണവശാലും രാഷ്ട്രീയ-സൈനിക തര്‍ക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന ശക്തമായ നിലപാടിലാണ് സൗദി അറേബ്യ.
സൗദി അറേബ്യയും യെമനും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ അടുത്ത ബന്ധം തകര്‍ക്കാന്‍ തെറ്റായ പ്രചാരണങ്ങളിലൂടെ സാധിക്കില്ലെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. യെമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും യെമന്‍ ജനതയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രാജ്യം എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സംയുക്ത സേന കൂട്ടിച്ചേര്‍ത്തു.
.jpg)


