സൗദി അറേബ്യയിലെ നാല് ജനവാസ മേഖലകളില്‍ ഹൂതി ആക്രമണം; 73 പേര്‍ക്ക് പരിക്ക്, കനത്ത തിരിച്ചടി നല്‍കുമെന്ന് സൗദി സേന
Sep 8, 2026, 13:33 IST
ജസാന്‍, അബഹ, ഖമീസ് മുഷൈത്ത്, നജ്‌റാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
സൗദിയില്‍ ഇറാന്‍ പിന്തുണയുള്ള യെമനി ഹൂതികളുടെ കനത്ത ആക്രമണം. നാല് നഗരങ്ങളെയും സുപ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെയും ആക്രമിച്ചു. 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ജസാന്‍, അബഹ, ഖമീസ് മുഷൈത്ത്, നജ്‌റാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
സൗദിയില്‍ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന ഭീഷണിയും ഹൂതികള്‍ മുഴക്കി. ഹൂതി നിയന്ത്രണത്തിലുള്ള സനാ പിടിച്ചെടുക്കാന്‍ സംയുക്ത സേനാ പിന്തുണയോടെ യെമന്‍ സേന നീക്കം ശക്തമാക്കിയതോടെ സംഘര്‍ഷം കനക്കുകയാണ്.
സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് സൗദിയിലേക്ക് ഹൂതികള്‍ നടത്തിയത്. ചെങ്കടലില്‍ കപ്പലുകളെയും ഹൂതികള്‍ ആക്രമിച്ചെന്ന് സൗദി ആരോപിച്ചു.
.jpg)

