ഹൂതി ആക്രമണം; റിയാദിലെ സ്‌കൂളുകള്‍ക്ക് ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ലൈനില്‍

online

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റിയാദില്‍ സ്‌കൂളുകള്‍ക്ക് പഠനം ഓണ്‍ലൈനാക്കുന്നത്

സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ റിയാദിലെ സ്‌കൂളുകളില്‍ ഒരാഴ്ചത്തേക്ക് പഠനം ഓണ്‍ലൈനിലേക്ക് മാറ്റി. രക്ഷിതാക്കള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയതു.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റിയാദില്‍ സ്‌കൂളുകള്‍ക്ക് പഠനം ഓണ്‍ലൈനാക്കുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Tags